മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാള്‍ പിന്നിലേക്ക് പോയെന്ന് റിപ്പോര്‍ട്ട്. ഓക്ല പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയില്‍ പോലും ഇന്ത്യ ഉള്‍പ്പെടുന്നില്ല. 120 ആം സ്ഥാനത്താണ് ഇന്ത്യ.
2021 മാര്‍ച്ചിലെ റിപ്പോര്‍ട്ടിലും ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യയ്ക്ക് കാര്യമായ പുരോഗതിയില്ലെന്നും ഓക്ല റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ദരിദ്ര രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ബ്രോഡ്ബാന്‍ഡ് വേഗത്തിലും ഇന്ത്യയ്ക്ക് കാര്യമായ പുരോഗതി ഒന്നുമില്ല എന്നാണ് ഓക്ലയുടെ സ്പീഡ്ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡെക്സ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്.
ഇന്റര്‍നെറ്റ് വേഗതയില്‍ യുഎഇയാണ് ഒന്നാം സ്ഥാനത്ത്. ഇതിനു മുമ്പുള്ള റിപ്പോര്‍ട്ടുകളിലും യുഎഇ ആയിരുന്നു ഒന്നാം സ്ഥാനത്ത്. ഇറാന്, ഇറാഖ്, പാക്കിസ്ഥാന് തുടങ്ങിയ രാജ്യങ്ങളെല്ലാം ഇന്ത്യക്ക് മുന്നിലാണ്.