യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ എക്‌സിക്യുട്ടീവ് സെക്രട്ടറിയായി ഇന്ത്യന്‍ വംശജയായ ശാന്തി സേത്തിയെ നിയമിച്ചു. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിന്റെ കമാന്‍ഡറായി സേവനമനുഷ്ഠിക്കുകയായിരുന്നു ശാന്തി സേത്തി. എക്‌സിക്യുട്ടീവ് സെക്രട്ടറിയും പ്രതിരോധ ഉപദേഷ്ടാവുമായാണ് ശാന്തി സേഠിയെ കമലാ ഹാരിസ് നിയമിച്ചത്.
1960കളില്‍ ഇന്ത്യയില്‍ നിന്നും യുഎസിലേക്ക് കുടിയേറിയവരാണ് ശാന്തിയുടെ കുടുംബം. 1993 ലാണ് നാവികസേനയില്‍ ശാന്തി സേത്തി ചേരുന്നത്. 2010 ഡിസംബര്‍ മുതല്‍ 2012 മേയ് വരെ യുഎസ്എസ് ഡെക്കാട്ടറിന്റെ കമാന്‍ഡറായിരുന്നു അവര്‍. ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎസ് നാവിക സേനാ കപ്പലിന്റെ ആദ്യ വനിതാ കമാന്‍ഡറും ശാന്തി സേത്തിയായിരുന്നു.