ആകാശത്ത് അപൂര്‍വ്വമായ കാഴ്ച ഈ ആഴ്ച കാണാം. ഈ ആഴ്ചയില്‍ രാത്രി ഉടനീളം ആകാശത്ത് പിങ്ക് മൂണിനെ കാണാം. എഗ്ഗ് മൂണ്‍, സ്പ്രൗട്ടിംഗ് ഗ്രാസ് മൂണ്‍, ഫിഷ് മൂണ്‍ തുടങ്ങിയ പേരുകളിലും ഈ പ്രതിഭാസം അറിയപ്പെടുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിങ്ക് മൂണ്‍ പ്രത്യക്ഷമായിരുന്നു. തെളിഞ്ഞ ആകാശത്താണ് പിങ്ക് മൂണ്‍ കാണാനാവുക.
തെളിഞ്ഞ ഓറഞ്ച് നിറത്തിലാണ് പിങ്ക് മൂണ്‍ വിളിപ്പേരുള്ള ചന്ദ്രനെ കാണാന്‍ സാധിക്കുക. യുഎസില്‍ ഏപ്രില്‍ മാസത്തില്‍ പുഷ്പിക്കുന്ന മോസ്പിങ്ക് എന്ന സസ്യത്തിന്റെ പേരില്‍ നിന്നാണ് ഈ കാലയളവില്‍ ദൃശ്യമാവുന്ന ചന്ദ്രന് പിങ്ക് മൂണ്‍ എന്ന പേര് വന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും പല വലിപ്പത്തിലായിരിക്കും പിങ്ക് മൂണ്‍ പ്രത്യക്ഷപ്പെടുക.