ഒന്റാരിയോയിലെ പ്രെസ്‌കോട്ടിന് സമീപം ഹൈവേ 401 ല്‍ ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചതായി ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് അറിയിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അഗസ്റ്റ ടൗണ്‍ഷിപ്പില്‍ മൈറ്റ്‌ലാന്‍ഡിന് കിഴക്ക് വശത്തായിരുന്നു അപകടം നടന്നത്. ഹൈവേയിലൂടെ പോകുകയായിരുന്ന ട്രാക്ടര്‍-ട്രെയ്‌ലര്‍ പാസഞ്ചര്‍ വാഹനത്തിലിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി. മൈറ്റ്‌ലാന്‍ഡിനും പ്രെസ്‌കോട്ടിനും ഇടയിലുള്ള 401 ഹൈവേയുടെ കിഴക്ക് ദിശയിലേക്കുള്ള പാതകള്‍ പോലീസ് അടച്ചു.