സാങ്കേതിക തകരാർ; സൺവിംഗ് എയർലൈൻസിന്റെ സർവീസുകൾ വൈകുന്നു 

By: 600007 On: Apr 18, 2022, 7:48 PM

നെറ്റ്‌വർക്കിലുള്ള സാങ്കേതിക തകരാർ മൂലം  സൺവിംഗ് എയർലൈൻസിന്റെ ടൊറന്റോയിലെ പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള സർവീസുകൾ ഉൾപ്പെടെ നിരവധി സർവീസുകൾ വൈകുന്നു. മെക്സിക്കോ പോലുള്ള സ്ഥലങ്ങളിൽ നിന്നും കാനഡയിലേക്ക് പുറപ്പെടുന്ന സർവീസുകളെയും സാങ്കേതിക തകരാർ ബാധിച്ചിട്ടുണ്ട്. നെറ്റ്‌വർക്ക്-വൈഡ് സിസ്റ്റം തകരാർ മൂലം ചെക്ക്-ഇൻ, ബോർഡിംഗ് എന്നിവയ്ക്ക് താമസം നേരിടുന്നതിനാലാണ് ഫ്ലൈറ്റ് സർവീസുകൾ വൈകുന്നതെന്ന് എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു. പ്രശ്‌നം എപ്പോഴേക്ക്  പരിഹരിക്കാനാകുമെന്ന് സൺവിംഗ് എയർലൈൻ അധികൃതർ വ്യക്തമാക്കിയിട്ടില്ല.