പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് 5,000 രൂപ സ്‌കോളര്‍ഷിപ്പ്; കേന്ദ്രത്തിന് ശുപാര്‍ശ 

By: 600002 On: Apr 18, 2022, 10:51 AM

 

ന്യൂഡെല്‍ഹി:  പെണ്‍കുട്ടികളുടെ ഉപരിപഠനത്തിന് പ്രോത്സാഹനമേകാനായി കേന്ദ്രസര്‍ക്കാരിന് ജയ ജയ്റ്റ്‌ലി അധ്യക്ഷയായ സമിതിയുടെ ശുപാര്‍ശ. പെണ്‍കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന് 5,000 രൂപയുടെ സ്‌കോളര്‍ഷിപ്പും സൗജന്യയാത്രയും ഉറപ്പാക്കണമെന്നാണ് പ്രധാന ശുപാര്‍ശ. സ്ത്രീകളുടെ വിവാഹപ്രായ പരിഷ്‌കരണം പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതിയാണ് ശുപാര്‍ശ നല്‍കിയത്. 

ഉഡാന്‍, പ്രഗതി പദ്ധതികളിലെ സ്‌കോളര്‍ഷിപ്പ് 10,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും 18 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ 21 വയ്യുവരെ ആക്കണമന്നും ശുപാര്‍ശയിലുണ്ട്. പെണ്‍കുട്ടികള്‍ക്ക് ടാബ്‌ലറ്റും ലാപ്‌ടോപ്പും നല്‍കുക, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ വനിത ക്വാട്ട അനുവദിക്കുക തുടങ്ങിയ ശുപാര്‍ശകളും നല്‍കിയിട്ടുണ്ട്.