ആല്‍ബെര്‍ട്ട സംഗീതജ്ഞന്‍ ബില്‍ ബോണ്‍ അന്തരിച്ചു 

By: 600002 On: Apr 18, 2022, 9:27 AM

ആല്‍ബെര്‍ട്ടയിലെ പ്രശസ്ത സംഗീതജ്ഞന്‍ ബില്‍ ബോണ്‍ അന്തരിച്ചു. അര്‍ബുദബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്നു. തന്റെ നീണ്ട കരിയര്‍ ജീവിതത്തില്‍ ഒന്നിലധികം ജൂനോ അവാര്‍ഡുകളാണ് ബോണ്‍ സ്വന്തമാക്കിയത്. 

2020 അവസാനത്തോടെയാണ് അദ്ദേഹത്തിന് മൂത്രാശയത്തില്‍ കാന്‍സറാണെന്ന് കണ്ടെത്തിയത്. നാലാം ഘട്ടത്തിലായിരുന്നു അപ്പോള്‍. തുടര്‍ന്ന് അദ്ദേഹത്തിന്റെ ചികിത്സാസഹായത്തിനായി പണം സ്വരൂപിക്കുന്നതിന് ഗോഫൗണ്ട്മീ കാംപയിന്‍ കുടുംബം ആരംഭിച്ചിരുന്നു. ചികിത്സയ്ക്കിടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച അദ്ദേഹം മരണത്തിന് കീഴടങ്ങി. 

റെഡ് ഡീറില്‍ ജനിച്ച ബോണ്‍ ആല്‍ബെര്‍ട്ടയിലെ ഗ്രാമത്തിലായിരുന്നു വളര്‍ന്നതെല്ലാം. രണ്ട് വയസ്സുള്ളപ്പോള്‍ മുതല്‍ തന്റെ മാതാപിതാക്കളുടെ ബാന്‍ഡിനെ അനുഗമിച്ച് അദ്ദേഹം പാടാന്‍ തുടങ്ങിയിരുന്നു. 1975 ലാണ് ബോണ്‍ തന്റെ കരിയര്‍ ആരംഭിച്ചത്. 

ബോണിന്റെ മരണത്തില്‍ കലാരംഗത്തുള്ള നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.