കെലോണ ജനറൽ ആശുപത്രിയിൽ കോവിഡ് ഔട്ട് ബ്രേക്ക് 

By: 600007 On: Apr 17, 2022, 11:00 PM

ഏകദേശം രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം കെലോണ ജനറൽ ഹോസ്പിറ്റൽ വീണ്ടും കോവിഡ് ഔട്ട് ബ്രേക്ക് പ്രഖ്യാപിച്ച് അധികൃതർ. ഏപ്രിൽ 12 ന് ആരംഭിച്ച റീഹാബ് യൂണിറ്റിൽ കോവിഡ് ഔട്ട് ബ്രേക്കുമായി ബന്ധപ്പെട്ട് 20 കേസുകളുണ്ടെന്ന് ഇന്റീരിയർ ഹെൽത്ത് അധികൃതർ അറിയിച്ചു. അതോടൊപ്പം തന്നെ  കാംലൂപ്‌സ് കെയർ ഹോമിലും കോവിഡ് ഔട്ട് ബ്രേക്ക് ഉള്ളതായാണ് റിപ്പോർട്ടുകൾ.

BC സെന്റർ ഫോർ ഡിസീസ് കൺട്രോൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം,  ഏപ്രിൽ 14 വരെ, 80 പേർ ഇന്റീരിയർ ഹെൽത്തിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികത്സയിലുണ്ടെന്നും ഇവരിൽ ആറ് പേർ ഗുരുതര പരിചരണ വിഭാഗത്തിലുമാണ്.