ട്വിറ്റര്‍ ഉപയോക്താക്കള്‍ ഏറെക്കാലമായി കാത്തിരിക്കുകയായിരുന്നു ട്വീറ്റ് തിരുത്തുന്നതിനായുള്ള എഡിറ്റ് ബട്ടണിനായി. ഇപ്പോഴിതാ എഡിറ്റ് ബട്ടണ്‍ അവതരിപ്പിച്ചിരിക്കുന്ന വാര്‍ത്ത ട്വിറ്റര്‍ പുറത്തുവിടുകയാണ്. വരും മാസങ്ങളില്‍ ഈ സൗകര്യം എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് സൂചന.
ആദ്യഘട്ടത്തില്‍ പരീക്ഷാണിസ്ഥാനത്തില്‍ ഈ സൗകര്യം ആരംഭിച്ചിട്ടുണ്ട്. ഏറെ വൈകാതെ ട്വിറ്റര്‍ ആപ്പുകളിലും ഈ സൗകര്യം എത്തിയേക്കും. ഏഡിറ്റ് സൗകര്യം ഏറെ വൈകാതെ എത്തുമെന്ന് നേരത്തെ ട്വിറ്റര്‍ സ്ഥിരീകരിച്ചിരുന്നു.
ട്വിറ്റര്‍ വെബ്‌സൈറ്റില്‍ എഡിറ്റ് സൗകര്യം ഉടന്‍ എത്തുമെന്ന് ഡെവലപ്പര്‍ അലസാന്‍ഡ്രോ പലൂസി അറിയിച്ചിരുന്നു.