കാനഡയില്‍ കോവിഡ് മരണ നിരക്ക് കൂടുതല്‍ ചെറുപ്പക്കാരിലെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്  

By: 600002 On: Apr 16, 2022, 11:37 AMകാനഡയിലുടനീളം കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാനഡയില്‍ രോഗം ബാധിച്ച് മരിക്കുന്നവരില്‍ കൂടുതലും യുവാക്കളെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിലീസ് ചെയ്ത പ്രൊവിന്‍ഷ്യല്‍ ഡാറ്റയില്‍ കാനഡയിലെ ചില പ്രവിശ്യകളില്‍ 45 വയസ്സിന് താഴെയുള്ള യുവാക്കളെ രോഗം സാരമായി ബാധിക്കുകയും മരണം സംഭവിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. 

കണക്കുകള്‍ പ്രകാരം 2020 ജൂണ്‍ മാസത്തിനിടയിലും 2021 നവംബര്‍ മാസത്തിനിടയിലും ഉണ്ടായ പ്രധാന തരംഗങ്ങളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മരണനിരക്ക് പ്രതീക്ഷിച്ചതിലും കൂടുതലാണ്. 

45 വയസ്സിന് താഴെയുള്ള പുരുഷന്മാരില്‍, കണക്കില്‍ കൂടുതലുള്ള മരണങ്ങള്‍(excess deaths) ആദ്യ തരംഗത്തില്‍ 11.8 ശതമാനവും രണ്ടാം തരംഗത്തില്‍ 19.7 ശതമാനവും മൂന്നാം തരംഗത്തില്‍ 24.4 ശതമാനവുമാണ്. സ്ത്രീകളില്‍ ഓരോ തരംഗത്തിനും യഥാക്രമം 8.6 ശതമാനം, 11.7 ശതമാനം, 17.6 ശതമാനം എന്നിങ്ങനെയാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, 85 വയസ്സിനു മുകളില്‍ മരണനിരക്ക് കുറഞ്ഞു. 

അധിക മരണങ്ങള്‍ എല്ലാം കോവിഡ്-19 മരണങ്ങളെ പ്രതിനിധീകരിക്കുന്നില്ല. പകരം ഓരോ കാലഘട്ടത്തിലെയും മരണങ്ങളുടെ വിവരശേഖരണമാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ വ്യക്തമാക്കുന്നു. മാത്രവുമല്ല, പല മരണങ്ങളും കോവിഡ് മൂലം മാത്രമായിരിക്കില്ല, ചികിത്സയില്‍ വരുന്ന കാലതാമസം, മരുന്നുകളുടെ അമിതോപയോഗം, മറ്റ് അസുഖങ്ങള്‍ കൊണ്ടുണ്ടാകുന്ന മരണങ്ങളുടെ കുറവ് നിരക്ക് എന്നിവയുള്‍പ്പടെ കണക്കുകളെ സ്വാധീനിക്കും. 

സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കൂടുതല്‍ കണക്കുകളും വിശദാംശങ്ങളും അറിയാന്‍ 
https://www150.statcan.gc.ca/n1/daily-quotidien/220414/dq220414d-eng.thm വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.