തിരുവനന്തപുരം: സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1065 കൊലപാതക കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2021 ല്‍ 353 കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2019 ല്‍ ഇത് 319 ആയിരുന്നു.
സംഘടിത ആക്രമണങ്ങളില്‍ 83 പേരാണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം റൂറലിലാണ് ഏറ്റവും കൂടുതല്‍ കൊലപാതക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്-104. പാലക്കാട്-81.
ഒറ്റയ്ക്ക് താമസിക്കുന്നവരും വൃദ്ധരുമായ 38 പേര്‍ മൂന്ന് വര്‍ഷത്തിനിടെ കൊലപാതകത്തിനിരയായി. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്-12 പേര്‍.