ശ്വസന സാമ്പിളുകളിലെ രാസ ഘടകങ്ങള്‍ തിരിച്ചറിയുന്ന ആദ്യത്തെ കോവിഡ്-19 ഡയഗ്‌നോസ്റ്റിക് പരിശോധനയ്ക്ക് വ്യാഴാഴ്ച യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ (FDA) നിന്ന് അടിയന്തര ഉപയോഗ അനുമതി ലഭിച്ചു. ഇന്‍സ്‌പെക്ട് ഐആര്‍ കോവിഡ്-19 ബ്രെത്ത്‌ലൈസര്‍(InspectIR Covid-19 Breathalyzer) ഉപയോഗിച്ചാണ് രോഗിയുടെ ശ്വാസോച്ഛ്വാസം നിശ്വാസം പരിശോധിച്ച് കോവിഡ് പരിശോധന നടത്തുന്നത്.
എഫ്ഡിഎയുടെ നിര്‍ദേശ പ്രകാരം, പരിശോധനാ ഫലം ലഭിക്കുന്നതിന് മൂന്ന് മുനിട്ടില്‍ താഴെ സമയം മാത്രമാണെടുക്കുക. കൂടാതെ ടെസ്റ്റുകള്‍ നിര്‍ദ്ദേശിക്കാന്‍ നിയമപ്രകാരം ലൈസന്‍സുള്ളതോ അനുവദീയമായതോ ആയ ഹെല്‍ത്ത് കെയര്‍ ഫിസിഷ്യന്റെ മേല്‍നോട്ടത്തില്‍ സാക്ഷ്യപ്പെടുത്തിയ പരിശീലനം ലഭിച്ച പരിശോധകന് ടെസ്റ്റ് നടത്താം.
ഡോക്ടറുടെ ഓഫീസ്, ആശുപത്രികള്‍, മൊബൈല്‍ ടെസ്റ്റിംഗ് സൈറ്റുകള്‍ എന്നിവടങ്ങളില്‍ പരിശോധന നടത്താം. അവിടെ ഒരു രോഗിയുടെ സാമ്പിളുകള്‍ ശേഖരിക്കാനും വിശകലനം ചെയ്യാനും കഴിയും.