ഒറ്റത്തവണ പാസ്‌വേഡ്(ഒടിപി) നല്‍കി എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാനുള്ള സംവിധാനം എസ്ബിഐ(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ)യില്‍ നിലവില്‍ വന്നു. സാമ്പത്തിക തട്ടിപ്പ് കുറയ്ക്കാന്‍ ഒരു പരിധിവരെ സഹായിക്കുന്നതിനായി കാര്‍ഡ് രഹിത ഇടപാടുകള്‍ നടത്താനുള്ള സൗകര്യം കൊണ്ടുവരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉപഭോക്താക്കള്‍ക്ക് ഇത്തരത്തിലൊരു സൗകര്യം എസ്ബിഐ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജനുവരി ഒന്ന് മുതല്‍ എസ്ബിഐ ഈ സേവനം പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. ഡെബിറ്റ് കാര്‍ഡ് പിന്‍ സഹിതം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയച്ച ഒടിപി നല്‍കി എടിഎമ്മില്‍ നിന്ന് 10000 രൂപയോ അതില്‍ കൂടുതലോ പിന്‍വലിക്കാം.