സന്തോഷ് ട്രോഫി: ആദ്യ മത്സരത്തില്‍ പശ്ചിമ ബംഗാളിന് ജയം 

By: 600002 On: Apr 16, 2022, 7:44 AM

 

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തില്‍ അദ്യ ജയം പശ്ചിമ ബംഗാളിന്. പഞ്ചാബുമായി ഏറ്റുമുട്ടിയ ബംഗാള്‍ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. 

ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. 44-ാം മിനിറ്റില്‍ ഗോളിനുള്ള അവസരം പഞ്ചാബിന്റെ തരുണ്‍ സ്ലാത്തിയ നഷ്ടപ്പെടുത്തി. 60-ാം മിനിറ്റില്‍ ശുഭം ഭൗമിക്ക് ബംഗാളിന് വിജയഗോള്‍ നേടിക്കൊടുത്തു. 

കേരളം ആദ്യമായി രാജസ്ഥാനെയാണ് നേരിടുന്നത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.