ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ ഇ-ട്രാന്‍സ്ഫര്‍ പുന:സ്ഥാപിച്ചുവെന്ന് ആര്‍ബിസി 

By: 600002 On: Apr 16, 2022, 6:45 AM

 

റോയല്‍ ബാങ്ക് ഓഫ് കാനഡയുടെ ഉപഭോക്തക്കളുടെ അക്കൗണ്ടുകളില്‍ നിന്ന് വെള്ളിയാഴ്ച ഇ-ട്രാന്‍സ്ഫറുകള്‍ മണിക്കൂറുകള്‍ അപ്രത്യക്ഷമായതായി റിപ്പോര്‍ട്ട്. ഇ-ട്രാന്‍സ്ഫറിലൂടെ നിക്ഷേപിച്ച പണം കാണാതായതായി നിരവധി ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. 

സാങ്കേതിക പ്രശ്‌നമാണ് ഇതിന് കാരണമെന്നും വെള്ളിയാഴ്ച ഉച്ചയോടെ, പ്രശ്‌നം പരിഹരിച്ചതായി റോയര്‍ ബാങ്ക് ഓഫ് കാനഡ അധികൃതര്‍ അറിയിച്ചു. 

സാങ്കേതികതകരാര്‍ മൂലം ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യങ്ങള്‍ക്ക് ക്ഷമ ചോദിക്കുന്നതായും ഉപഭോക്താക്കളുടെ സഹകരണത്തിന് നന്ദിയും അറിയിക്കുന്നതായി ആര്‍ബിസി പ്രസ്താവനയില്‍ പറഞ്ഞു. സാങ്കേതിക പ്രശ്‌നത്തിന് കാരണമെന്താണെന്നും മറ്റ് വിശദാംശങ്ങളും ആര്‍ബിസി നല്‍കിയിട്ടില്ല.