ഒമിക്രോണിന്റെ പുതിയ ഉപവകഭേദത്തിനെതിരെയുള്ള കോവിഡ്-19 മോണോക്ലോണല്‍ ആന്റിബോഡി തെറാപ്പി ചികിത്സ ഫലപ്രദമല്ലെന്ന് ആരോഗ്യ പ്രവര്‍ത്തകരെ ഹെല്‍ത്ത് കാനഡ അറിയിച്ചു. ഗ്ലാക്‌സോസ്മിത്ത്‌ലൈനും(GlaxoSmithKline) വിര്‍ ബയോടെക്‌നോളജി(Vir Biotechnology) യും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സോട്രോവിമാബ്(sotrovimab) ബിഎ.2 സബ്‌വേരിയന്റിനെതിരെ പ്രതിരോധിക്കാനുള്ള കഴിവ് കുറവാണെന്ന് ഹെല്‍ത്ത് കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നു.
എങ്കിലും കോവിഡ് പോസിറ്റീവാകുന്ന രോഗിക്ക് ഒമിക്രോണിന്റെ മുന്‍ ഉപവകഭേദങ്ങളായ ബിഎ.1, ബിഎ.1.1 എന്നിവ സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ സോട്രോവിമാബ് ഇപ്പോഴും നല്‍കാമെന്ന് ഹെല്‍ത്ത് കാനഡ അറിയിച്ചു.
12 വയസ്സോ അതില്‍ കൂടുതലോ ഉള്ള കോവിഡ് ഗുരുതരമായി ബാധിച്ചേക്കാവുന്ന രോഗികള്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനോ മരണപ്പെടുകയോ ചെയ്യുന്നതിനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് മിതമായ ചികിത്സയ്ക്ക് സോട്രോവിമാബ് തെറാപ്പി ഉപയോഗിക്കാന്‍ കഴിഞ്ഞ ജൂലൈയിലാണ് കാനഡയില്‍ അംഗീകാരം ലഭിച്ചത്.
യുഎസില്‍ ഈ രീതിയിലുള്ള തെറാപ്പി ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎശ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിറേഷന്‍ തെറാപ്പിക്കുള്ള അംഗീകാരം ഒരാഴ്ച മുമ്പ് പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാനഡയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.