കാൽഗറിയിൽ ഓം(OHM) കുടുംബാംഗങ്ങൾ വിഷു ആഘോഷിച്ചു 

By: 600007 On: Apr 16, 2022, 4:56 AM

Photo courtesy: OHM Calgary

കാൽഗറി: ഓർഗനൈസഷൻ ഓഫ് ഹിന്ദു മലയാളിസിന്റെ (OHM) നേതൃത്വത്തിൽ കാൽഗറിയിൽ 2022-ലെ  വിഷു ആഘോങ്ങൾ നടന്നു. ഏകദേശം 150-ഓളം ഓം കുടുബാംഗങ്ങൾ കാൽഗറി റെൻഫ്രൂ കമ്മ്യൂണിറ്റി സെന്ററിൽ വെച്ചു നടന്ന വിഷു ആഘോഷങ്ങളിൽ പങ്കെടുത്തു.

Photo courtesy: OHM Calgary
        
രാവിലെ 11 മണിക്ക് നടന്ന പ്രത്യേക പൂജയോടു കൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്. ആഘോഷത്തിന്റെ ഭാഗമായി വിഷുക്കണി കാണുവാനുള്ള സൗകര്യവും വിഷു  കൈനീട്ടവും ഉണ്ടായിരുന്നു. തുടർന്ന് സഹസ്രനാമ ജപവും നടന്നു. അതിനു ശേഷം വിഭവ സമൃദ്ധമായ വിഷു സദ്യയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.