കൊച്ചിയിലെ ലേക്ക് ഷോർ ഹോസ്പിറ്റലിലെ ന്യൂറോ സെർജൻ ഡോ. അരുൺ ഉമ്മൻ രചിച്ച 'മസ്തിഷ്കം പറയുന്ന ജീവിതം ' പ്രകാശനം ചെയ്തു.

By: 600024 On: Apr 16, 2022, 3:28 AM


കൊച്ചിയിലെ   ലേക്ക് ഷോർ ഹോസ്പിറ്റലിലെ  ന്യൂറോ സെർജൻ   ഡോ. അരുൺ ഉമ്മൻ രചിച്ച 'മസ്തിഷ്കം പറയുന്ന ജീവിതം '  എന്ന ആരോഗ്യ വിജ്ഞാനകോശം  ആരോഗ്യ കുടുംബക്ഷേമ മന്ത്രി വീണാ ജോർജ്ജ് പ്രകാശനം ചെയ്തു. മനുഷ്യ ശരീരത്തിൽ എല്ലാ പ്രവർത്തനങ്ങനെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കയും ചെയ്യുന്നതിൽ തലച്ചോറിൻ്റെ പങ്ക് സാധാരണക്കാരുടെ ഭാഷയിൽ വിശദീകരിക്കുന്ന ഗ്രന്ഥമാണിത്. വിവിധ രോഗങ്ങളുടെ കാരണവും പരിഹരാവും സരസമായി ഇതിൽ പ്രതിപാദിക്കുന്നു. കേരള സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. തോമസ് മാത്യു ചടങ്ങിൽ സന്നിഹിതനായിരുന്നു. കൊച്ചി വിപിഎസ് ലേക്ഷോർ ഹോസ്പിറ്റലിലെ സീനിയർ ന്യൂറോ സർജനാണ് ഡോ.അരുൺ ഉമ്മൻ.
അദ്ധ്യാപക വിദ്യാർത്ഥി ബന്ധങ്ങളുടെ സങ്കീർണതകളും കുട്ടികളുടെ കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ട ആവശ്യകതയും പുസ്തകത്തിൻ്റെ പ്രതേകതയാണ് എന്ന്
പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ വി പി ഗംഗാധരനാണ് പുസ്തകത്തിന്റെ അവതാരികയിൽ പറയുന്നുണ്ട്. കൊല്ലത്തെ പിബുക്ക്‌സ്  ആണ് പ്രസിദ്ധീകരണം നടത്തിയിരിക്കുന്നത്.

പുസ്തകം വാങ്ങാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം. വില 280 രൂപ. പോസ്റ്റൽ ചാർജ് സൗജന്യം.
https://pbooks.in/Book?name=MASTHISHKAM_PARAYUNNA_JEEVITHAM 

News Content:Masthishkam Parayunna Jeevitham  written by  Dr.ArunOmmen lakeshore   by Joseph_John