യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് സുപ്രീംകോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ് ഇടപെടുമെന്ന് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട യെമന്‍ പൗരന് തലാല്‍ മുഹമ്മദിന്റെ കുടുംബത്തിന് ബ്ലഡ് മണി(ദയാധനം) നല്കി നിമിഷ പ്രിയയെ മോചിപ്പിക്കാനാണ് ശ്രമം. ഇതിനായുള്ള സംഘത്തിന് ജസ്റ്റിസ് കുര്യന് ജോസഫ് നേതൃത്വം നല്‍കും.
തലാല്‍ മുഹമ്മദിന്റെ കുടുംബവുമായുള്ള ചര്‍ച്ചകള്‍ അദ്ദേഹം ഏകോപിപ്പിക്കും. മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരുള്‍പ്പടെ സംഘത്തിലുണ്ടാകും.
യെമന്‍ കുടുംബവുമായി ചര്‍ച്ചകള്‍ക്ക് യെമനില്‍ പോകാന്‍ നിമിഷയുടെ കുടുംബം വിദേശകാര്യ മന്ത്രാലയത്തോട് അനുമതി തേടിയിരുന്നു. നിമിഷയുടെ മകളുമായി പോകാനായിരുന്നു പദ്ധതി. എന്നാല്‍ നിമിഷയുടെ മോചനത്തിന് നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്.
നിമിഷയുടെ കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് യാത്രയ്ക്കും കോണ്‍സുല്‍ വഴി ജയില്‍ അധികൃതരെ ബന്ധപ്പെടുന്നതിനും സൗകര്യങ്ങള്‍ ചെയ്ത് നല്‍കാമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.