വാൻകൂവറിനെ 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന നഗരമായി പരിഗണിച്ച് ഫിഫ 

By: 600007 On: Apr 15, 2022, 9:05 AM

 

2026 ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന നഗരമായി വാൻകൂവറിനെ ഔദ്യോഗികമായി പരിഗണിച്ച് ഫിഫ. കാനഡ, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ മൂന്ന് രാജ്യങ്ങളിലായിയാണ് 2026 ലോകകപ്പ് നടക്കുന്നത്. ആതിഥേയ നഗരങ്ങൾക്കായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ തുടരുകയാണെന്നും  വാൻകൂവർ പട്ടികയിലുണ്ടെന്നും ഫിഫ അധികൃതർ ഔദ്യോഗികമായി വ്യാഴാഴ്ച അറിയിച്ചു.

വാൻകൂവറിൽ ഇവന്റ് ഹോസ്റ്റുചെയ്യുവാൻ അവസരം ലഭിക്കുന്നത് ബീ.സിയുടെ ടൂറിസം മേഖലയ്ക്കും പുത്തനുണർവ് നൽകുമെന്നും  ഇവന്റിനുശേഷവും തുടർന്നുള്ള അഞ്ച് വർഷങ്ങളിലുമായി ബിസിയുടെ ടൂറിസം മേഖലയ്ക്ക് ഏകദേശം 1 ബില്യൺ ഡോളറിലധികം പുതിയ വരുമാനം ഹോസ്‌റ്റിംഗിലൂടെ ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നതായി  ബീ.സി ടൂറിസം മന്ത്രി മെലാനി മാർക്ക് വ്യാഴാഴ്ച ന്യൂസ് റിലീസിൽ പറഞ്ഞു.  
 

2015-ലെ ഫിഫ വനിതാ ലോകകപ്പിൽ, 50,000-ത്തിലധികം കാണികൾക്ക് മുന്നിൽ നടന്ന ഫൈനൽ ഉൾപ്പെടെ നിരവധി മത്സരങ്ങൾക്ക് വിജയകരമായി വാൻകൂവർ ആതിഥേയത്വം വഹിച്ചിരുന്നു.