ആല്‍ബെര്‍ട്ടയിലെ സേഫ്റ്റി കോഡ് ആക്ട് ലംഘിച്ച കാല്‍ഗരി ഹോം ബില്‍ഡിംഗ് കമ്പനിയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടര്‍ക്കും രണ്ട് ഏജന്റുമാര്‍ക്കും ശിക്ഷ വിധിച്ചതായി റിപ്പോര്‍ട്ട്. പിഴയും തടവ് ശിക്ഷയും ചുമത്തുമെന്നാണ് സൂചന.
ധലിവാള്‍ ഹോംസ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍ക്കും രണ്ട് ഏജന്റുമാര്‍ക്കുമെതിരെ കാല്‍ഗരി സിറ്റി 49 ഓളം കുറ്റങ്ങള്‍ ചുമത്തിയതായി അധികൃതര്‍ അറിയിച്ചു. മുനിസിപ്പല്‍ ഗവണ്മെന്റ് ആക്ട് പ്രകാരമുള്ള ലാന്‍ഡ് യൂസ് ബൈലോ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനാണ് ധലിവാള്‍ ഹോംസ് ലിമിറ്റഡിനും ഡയറക്ടറിനും രണ്ട് ഏജന്റുമാര്ക്കുമെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
രണ്ട് സെമി ഡിറ്റാച്ച്ഡ് ഡ്യൂപ്ലെക്സുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് നിയമലംഘനം നടന്നത്. ഇത് സംബന്ധിച്ച് കാല്‍ഗരി ബില്‍ഡിംഗ് സര്‍വീസസ് നടത്തിയ മൂന്ന് മാസത്തെ അന്വേഷണത്തെ തുടര്‍ന്നാണ് കുറ്റം ചുമത്താന്‍ തീരുമാനിച്ചത്.
സേഫ്റ്റി കോഡ് ലംഘനത്തിന് ആറ് മാസം വരെ തടവ് ശിക്ഷയും 100,000 ഡോളര്‍ വരെ പിഴയും മുനിസിപ്പല്‍ ഗവണ്മെന്റ് ആക്ട് ചാര്‍ജ് പ്രകാരം 10,000 ഡോളര്‍ പിഴയും ഒരു വര്‍ഷം വരെ തടവ് ശിക്ഷയും ലഭിച്ചേക്കാം.
ഈ വിഷയം പ്രവിശ്യാ കോടതിയില്‍ അധികതര്‍ ഉന്നയിക്കും.