മോണ്‍ട്രിയാല്‍ പോലീസ് സേനാ തലപ്പത്തേക്ക് ആദ്യ വനിതാ മേധാവി; മേയര്‍ നാമനിര്‍ദ്ദേശം ചെയ്തു 

By: 600002 On: Apr 15, 2022, 6:45 AM

 

വലേരി പ്ലാന്റ്( Valerie Plante), സോഫി റോയി എന്നീ വനിതകള്‍ മോണ്‍ട്രിയാലിന്റെ ചരിത്രമായി മാറുകയാണ്. മോണ്‍ട്രിയാലിന്റെ ഭരണ ചരിത്രത്തിലെ ആദ്യ വനിതാ മേയറാണ് വലേരി പ്ലാന്റ്. സോഫി റോയി മോണ്‍ട്രിയാല്‍ പോലീസ് സേനയുടെ ആദ്യ വനിതാ മേധാവിയായി ചുമതലയേല്‍ക്കുകയാണ്. മേയര്‍ ഇടക്കാല മേധാവിയായി സോഫി റോയിയെ നാമനിര്‍ദ്ദേശം ചെയ്തു. 

ചൊവ്വാഴ്ചയാണ് പ്ലാന്റ് തന്റെ ശുപാര്‍ശ പൊതുസുരക്ഷാ മന്ത്രാലയത്തിന് കൈമാറിയത്. മാര്‍ച്ചില്‍ വിരമിച്ച സേനാ മേധാവി സില്‍വെയ്ന്‍ കരോണിന്റെ പിന്‍ഗാമിയായാണ് റോയി സ്ഥാനമേല്‍ക്കുന്നത്. 

ഡിപ്പാര്‍ട്ട്മെന്റിലെ 34 വര്‍ഷത്തെ സേവനത്തിന് ശേഷം റോയ് അവസാനമായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അസിസ്റ്റന്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. റോയിയുടെ നിയമനത്തിന് ക്യൂബെക്കില്‍ നിന്ന് പച്ചക്കൊടി ലഭിച്ചുകഴിഞ്ഞാല്‍, എസ്പിവിഎമ്മിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി അവര്‍ മാറും.