ട്വിറ്റര്‍ ഫോളോവേഴ്‌സില്‍ മുന്‍പില്‍ മോദി; എന്‍ഗേജ്‌മെന്റ്‌സില്‍ രാഹുല്‍ ഗാന്ധിയും 

By: 600002 On: Apr 14, 2022, 11:02 AM

 

ട്വിറ്ററില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 77.8 ദശലക്ഷം ഫോളോവേഴ്‌സാണ് ഉള്ളത്.  കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ഗാന്ധിക്ക് 20.4 ദശലക്ഷം ഫോളോവേഴ്‌സാണ് ഉള്ളത്. എന്നാല്‍ ട്വിറ്റര്‍ എന്‍ഗേജ്‌മെന്റ്‌സിന്റെ കാര്യത്തില്‍ മോദിയെ പിന്നിലാക്കിയിരിക്കുകയാണ് രാഹുല്‍ഗാന്ധി. 

ഡെല്‍ഹി ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് ഇത് വിശദീകരിക്കുന്നത്. 2019-21 ലെ നരേന്ദ്രമോദിയുടെ മൊത്തം ട്വിറ്റര്‍ ലൈക്കുകള്‍, റീട്വീറ്റുകള്‍ എന്നിവയേക്കാള്‍ മൂന്നിരട്ടിയാണ് രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ എന്‍ഗേജ്‌മെന്റുകള്‍ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

രാഹുല്‍ ഗാന്ധി ഒരു ദിവസത്തില്‍ 7 ട്വീറ്റുകളെങ്കിലും പോസ്റ്റ് ചെയ്യുന്നുണ്ട്. അതില്‍ 49 ശതമാനവും ഹിന്ദിയില്‍ ആയിരിക്കും. എന്നാല്‍ മോദി ദിവസത്തില്‍ എട്ട് ട്വീറ്റുകള്‍ ചെയ്യുമ്പോള്‍, അതില്‍ 72 ശതമാനവും ഇംഗ്ലീഷിലാണ്. എന്നാല്‍, രാഹുലിന്റേത് അധികവും 'നെഗറ്റീവ്' ട്വീറ്റുകളാണെന്നും ഇക്കാരണം കൊണ്ട് തന്നെ രാഹുലിന്റെ ട്വീറ്റുകള്‍ കൂടുതല്‍ റീട്വീറ്റുകള്‍ നേടിയെന്നും ചൂണ്ടിക്കാണിക്കുന്നു. ഇതാണ് മോദി  എന്‍ഗേജുമെന്റുകളില്‍ രാഹുല്‍ഗാന്ധിക്ക് പിന്നിലായി പോയത്.