സംസ്ഥാനത്ത് കുത്തനെ കൂടി സ്വര്‍ണ വില:  പവന് വില 40,000 ത്തിനരികെ 

By: 600002 On: Apr 14, 2022, 10:14 AM

 

തിരുവനന്തപുരം:   കേരളത്തില്‍ സ്വര്‍ണ വില കുത്തനെ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച പവന് 160 രൂപ വര്‍ധിച്ച് 39,640 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4955 രൂപയായി. ഇനിയുള്ള ദിവസങ്ങളില്‍ വില വീണ്ടും വര്‍ധിക്കാമെന്നാണ് സൂചന. 

വില ഇനിയും വര്‍ധിക്കുകയാണെങ്കില്‍ പവന് വില 40,000 കടന്നേക്കും. മാര്‍ച്ച് മാസത്തില്‍ പവന് 40,000 കടന്നിരുന്നു. 40,560 ആയിരുന്നു മാര്‍ച്ചിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. 

റഷ്യ-ഉക്രെയ്ന്‍ യുദ്ധവും, അമേരിക്കയുടെ ഉയര്‍ന്ന നാണ്യപ്പെരുപ്പക്കണക്കുകളുമാണ് ഇപ്പോള്‍ സ്വര്‍ണവില വീണ്ടും ഉയരാന്‍ കാരണമായത്. കേരളത്തില്‍ വിവാഹ സീസണാണ്. സ്വര്‍ണവിലയില്‍ ഇനിയും വര്‍ധനവ് ഉണ്ടാകുന്നത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും.