ക്യുബെക് 100,000 ഭവന യൂണിറ്റുകളുടെ ക്ഷാമം നേരിടുന്നതായി ഹോം ബില്‍ഡിംഗ് അസോസിയേഷന്‍

By: 600002 On: Apr 14, 2022, 9:57 AM


ഗാര്‍ഹിക മേഖലയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ക്യബെക്കില്‍ ഏകദേശം 100,000 പാര്‍പ്പിട യൂണിറ്റുകളുടെ കുറവുണ്ടെന്ന് ക്യുബെക്ക് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ അസോസിയേഷന്‍. തൊഴിലാളികളുടെ ദൗര്‍ലഭ്യം, നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം, വിതരണ ശൃംഖലയിലെ തടസ്സം എന്നിവ ബില്‍ഡര്‍മാര്‍ക്ക് പ്രോപ്പര്‍ട്ടികളിലെയും വാടക യൂണിറ്റുകളിലെയും കുറവ് നികത്തുന്നത് വലിയ വെല്ലുവിളി ആയിരിക്കുമെന്ന് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ അസോസിയേഷന്‍ ഇക്കണോമിക്‌സ് ഡയറക്ടര്‍ പോള്‍ കര്‍ഡിനാള്‍ അവലോകനത്തിന് ശേഷം പറഞ്ഞു. 

പത്ത് വര്‍ഷ ഗ്യാപ്പില്‍ ഈ വിടവ് നികത്താന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് പാര്‍പ്പിട നിര്‍മാണ മേഖലയെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഇതിന് ഓരോ വര്‍ഷവും ശരാശരി 50,000 എന്ന നിരക്കിനേക്കാള്‍ 10,000 വീടുകള്‍ കൂടി നിര്‍മിക്കേണ്ടതുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകോപിപ്പിക്കാനും പദ്ധതികള്‍ നടപ്പിലാക്കാനും തൊഴിലാളികളുടെ ക്ഷാമം മൂലം എല്ലാവര്‍ക്കും ഇത് കുറച്ച് ബുദ്ധിമുട്ടായിരിക്കുമെന്ന് കര്‍ഡിനാള്‍ പറയുന്നു. 

ക്യുബെക്കില്‍ ആരംഭിച്ച പദ്ധതികളുടെ ഭാഗമായുള്ള യൂണിറ്റുകള്‍ വിതരണം ചെയ്തിട്ടില്ല. ഇവ ആരംഭിച്ചിട്ടേ ഉള്ളൂ. സപ്ലേയിലെ ചില പ്രശ്‌നങ്ങള്‍ കാരണം നിര്‍മാണം അല്‍പ്പം  നീണ്ടുപോയെന്നും അദ്ദേഹം പറയുന്നു. 

സപ്ലേ കാര്യക്ഷമമല്ലാത്തതുകൊണ്ടാണ് റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ പാര്‍പ്പിടങ്ങള്‍ക്ക് വില കുതിച്ചുയരാന്‍ കാരണമാകുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 2020 ല്‍ ഉടമസ്ഥാവകാശമുള്ള പാര്‍പ്പിടങ്ങളുടെ വില 16 ശതമാനവും 2021 ല്‍ 19 ശതമാനവും വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 1980 നു ശേഷമുള്ള ഏറ്റവും വലിയ വില വര്‍ധനവാണ് ഇത്.  

പാര്‍പ്പിട നിര്‍മാണ മേഖലകളില്‍ അത്യാവശ്യമായി വേണ്ടത് ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍, മുനില്‍സിപ്പല്‍ സ്‌പ്പോര്‍ട്ടാണ്. കഴിഞ്ഞയാഴ്ച അവതരിപ്പിച്ച ഫെഡറല്‍ ബജറ്റില്‍ ഭവന നിര്‍മാണത്തെ പിന്തുണയ്ക്കാന്‍ ട്രൂഡോ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ സന്തോഷമുണ്ടെന്ന് അസോസിയേഷന്‍ അറിയിച്ചു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണത്തിലിരിക്കുന്ന അപ്പാര്‍ട്ട്മെന്റുകളുടെ എണ്ണം ഇരട്ടിയാക്കാനാണ് ഫെഡറല്‍ ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്.  100,000 താങ്ങാനാകുന്ന വിലയിലുള്ള ഭവന നിര്‍മാണം ത്വരിതപ്പെടുത്തുന്നതിനുള്ള ഫണ്ടിലേക്കായി അഞ്ച് വര്‍ഷത്തിനുള്ളില്‍ 4 ബില്യണ്‍ ഡോളര്‍ ധനസഹായം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് പാര്‍പ്പിട നിര്‍മാണ മേഖലയ്ക്ക് പ്രതീക്ഷയേകുന്ന തീരുമാനമാണ്.