ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ യുഎസിന് ആശങ്കയുണ്ടെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മറുപടിയുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. മനുഷ്യാവകാശ ലംഘന വിഷയത്തില്‍ അമേരിക്കന്‍ ലോബികളുടെയും വോട്ട്ബാങ്കിന്റെയും താല്പ്പര്യമാണതെന്ന് എസ് ജയശങ്കര്‍ പ്രതികരിച്ചു.
അവരുടെ ലോബികളെക്കുറിച്ചും വോട്ടു ബാങ്കുകളെക്കുറിച്ചും നമുക്കും ചിലത് അറിയാം. നമ്മുടെ സമൂഹത്തെ ബാധിക്കുന്നതാണെങ്കില്‍ അത്തരം മനുഷ്യാവകാശങ്ങളെക്കുറിച്ച് നമുക്കും കാഴ്ചപ്പാടുകളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്കിടയിലും ഇന്ത്യ റഷ്യയുടെ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള നീക്കത്തിലാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്കെതിരെയും ഉപരോധമുണ്ടാകുമെന്നാണ് യുഎസിന്റെ ഭീഷണി.