അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഒന്റാരിയോയില്‍ ഗ്യാസ് വില ലിറ്ററിന് 11 സെന്റ് വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ലിറ്ററിന് ആറ് സെന്റ് ഉയര്‍ന്ന് 1.68 ഡോളറിലെത്തുമെന്നും വെള്ളിയാഴ്ച അഞ്ച് സെന്റ് ഉയര്‍ന്ന് ലിറ്ററിന് 1.73 ഡോളറിലെത്തുമെന്നും കനേഡിയന്‍സ് ഫോര്‍ അഫോര്‍ഡബിള്‍ എനര്‍ജി പ്രസിഡന്റ് ഡാന്‍ മക്ടീഗ് അറിയിച്ചു.
ഗ്യാസ് വില വീണ്ടും കുറയുവാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.
ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം മൂലം മാര്‍ച്ചില്‍ ഒന്റാരിയോയില്‍ ഗ്യാസ് വില റെക്കോര്‍ഡ് തലത്തിലെത്തിയിരുന്നു. ലിറ്ററിന് 1.90 ഡോളറിന് മുകളിലായിരുന്നു അന്നത്തെ വില.