കനേഡിയൻ മലയാളി സംഗീത സംവിധായകൻ ശ്യാമിന്റെ വിഷുക്കൈനീട്ടം

By: 600007 On: Apr 14, 2022, 4:09 AM

                                                                             

കൊന്നപ്പൂക്കളുടെ ഐശ്വര്യത്തോടൊപ്പം ഏവർക്കും വിഷു ആശംസകൾ നേർന്നു കൊണ്ട് യുവ ഗാന രചയിതാവും കനേഡിയൻ മലയാളി സംഗീത സംവിധായകനുമായ ജിബിൻ ശ്യാമിന്റെ ആദ്യ ഭക്തിഗാനം  വിഷു ദിനത്തിൽ റിലീസ് ചെയ്തു.  

                                                   

"സ്വര തീർത്ഥം" എന്ന ഈ മ്യൂസിക്കൽ ആൽബം യാഗ്‌ന ശ്രീ മ്യൂസിക്‌സിന്റെ ബാനറിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. ഗാനത്തിന്റെ രചനയും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത് ജിബിൻശ്യാം ആണ്. നിരവധി റിയാലിറ്റി ഷോകളിലൂടെയും സ്റ്റേജ് പ്രോഗ്രാമ്മുകളിലൂടെയും മലയാളികളുടെ ഇടയിൽ ഏറെ ശ്രദ്ധേയയായ ഗായിക രേഷ്മ രാഘവേന്ദ്രയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.