കാൽഗറി മലയാളി ഗായിക അനിതയുടെ ആദ്യ വിഷു ഗാനം ജന ശ്രദ്ധ നേടുന്നു 

By: 600007 On: Apr 13, 2022, 8:16 PM

(വീഡിയോ കാണുവാൻ മുകളിലെ ലിങ്ക് ക്ലിക്ക് ചെയ്യുക)

കാൽഗറി മലയാളിയും ഗായികയുമായ അനിത കൊടുപ്പുറത്തിന്റെ ആദ്യ വിഷു ഗാനം 'കുറുമാലി കണ്ണൻ' ജന ശ്രദ്ധ നേടുന്നു. വളർന്നുവരുന്ന യുവ സംഗീത സംവിധായകൻ മുരളി അപ്പാടത്ത് ആണ് ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.

അനിത കൊടുപുറത്ത്

കഴിഞ്ഞ വർഷത്തെ ഫ്‌ളവേഴ്‌സ് യു.എസ്.എ സിങ് & വിൻ മത്സരാർത്ഥിയായിരുന്ന അനിത, ഷാജി അയനിക്കാട്, ശങ്കരൻ നമ്പൂതിരിപ്പാട് എന്നിവരുടെ കീഴിൽ കർണാട്ടിക് സംഗീതം അഭ്യസിക്കുകയാണ്. 

മുരളി അപ്പാടത്ത്

വരികൾ അൽഫോൺസ മാർഗെരെറ്റ്, പ്രോഗ്രാമിങ് - സജിത്ത് ശങ്കർ, എഡിറ്റിങ്- ജിബിൻ ആനന്ദ് , വീഡിയോ - റോഡിയോ & മുരളി അപ്പാടത്ത്, ഫ്ലൂട്ട് - അഭിജിത്ത്, വീണ- ബൈജു, തബല- സന്ദീപ്, മിക്സിങ് - രതീഷ് പൽ.