മത്സരങ്ങള്‍ സൗജന്യമായി കാണാന്‍ സ്വന്തമായി ഒടിടി പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുകയാണ് ഫിഫ. ഫിഫ പ്ലസ് എന്നാണ് പ്ലാറ്റ്‌ഫോമിന്റെ പേര്. മത്സരങ്ങള്‍ക്ക് പുറമെ ഡോക്യുമെന്ററികളും ഇതില്‍ കാണാം. ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ പണം മുടക്കി ഉപയോഗിക്കാവുന്ന പ്ലാനുകള്‍ അവതരിപ്പിക്കുമെന്നാണ് സൂചന. എന്നാല്‍ ലോകകപ്പ് മത്സരങ്ങളെല്ലാം കാണിക്കുമോ എന്നത് വ്യക്തമാക്കിയിട്ടില്ല.
ഒരു മാസം 1400 മത്സരങ്ങളിലധികം ഈ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ തത്സമയം സംപ്രേഷണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ലോകമെമ്പാടും നടക്കുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ സൗജന്യമായി ആരാധകരിലേക്ക് എത്തിക്കുകയാണ് ഫിഫ പ്ലസിന്റെ ലക്ഷ്യം. വനിതാ ഫുട്‌ബോളിനും ഒടിടിയില്‍ പ്രാധാന്യം നല്‍കും. പ്ലേസ്റ്റേഷനിലും ആപ്പ്‌സ്റ്റോറിലും ആപ്പ് ലഭ്യമാണ്. https://www.fifa.com/fifaplus/en എന്ന സൈറ്റിലും ഒടിടി സൗകര്യം ലഭ്യമാണ്.