രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കാന്‍ ആവശ്യപ്പെട്ട് കാനഡ ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ തെരേസ ടാം. വിവിധ ജൂറിസ്ഡിക്ഷനുകള് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നുണ്ടാകും, എന്നാല്‍ അവ കൂടാതെ മാസ്ക് ധരിക്കുന്നത് ഉറപ്പുവരുത്തേണ്ടതാണെന്ന് ടാം പറയുന്നു. കോവിഡ് അവലോകനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ടാം.
രോഗത്തിന്റെ അപകടസാധ്യത കുറയ്ക്കാനായി ഗുരുതര പ്രത്യാഘാതങ്ങള്‍ ഇല്ലാതാക്കാനായി പ്രതിരോധശേഷി ആര്‍ജിക്കുന്നത് അഭികാമ്യമാണ്. ഇതിനായി ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അവര്‍ ഊന്നിപ്പറഞ്ഞു.
വിവിധ പ്രവിശ്യകള്‍ അവരുടെ സാഹചര്യം, സന്ദര്‍ഭം, മറ്റ് സാമൂഹിക കാര്യങ്ങള്‍ എന്നിവയെ ആശ്രയിച്ച് പല നയങ്ങളും കൊണ്ടുവന്നേക്കും. ഇത് ഓരോന്നും വ്യത്യസ്ത സാഹചര്യങ്ങളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചേക്കാം. എന്നാല്‍ മാസ്ക് മാന്‍ഡേറ്റ് ജനങ്ങളില്‍ പ്രോത്സാഹിപ്പിക്കേണ്ടത് നിലവിലെ സാഹചര്യത്തില്‍ അത്യാവശ്യമാണെന്നും ടാം വ്യക്തമാക്കി.