വാന്‍കുവറില്‍ കാറിന് മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു 

By: 600002 On: Apr 13, 2022, 11:51 AM

 

ദക്ഷിണ വാന്‍കുവറില്‍ കാറിനു മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു. ചൊവ്വാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. ആല്‍ബെര്‍ട്ട ലൈസന്‍സ് പ്ലേറ്റുള്ള ഗ്രീന്‍ ഹോണ്ട അക്കോര്‍ഡ് ഓടിച്ചിരുന്നയാളാണ് അപകടത്തില്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു. അപകടസമയത്ത് കാറ്റോ മഴയോ ഉണ്ടായിരുന്നില്ലെന്നും ദൃക്‌സാക്ഷി പറഞ്ഞു. വാന്‍കുവര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചു. 

കാറില്‍ ഒരാള്‍ മാത്രമാണ് സംഭവസമയത്ത് ഉണ്ടായിരുന്നുള്ളൂവെന്നും പിന്നാലെ രണ്ട് യാത്രക്കാരുമായി വന്ന വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ആര്‍ക്കും പരിക്കുകള്‍ പറ്റിയിട്ടില്ലെന്നും ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഉദ്യോഗസ്ഥര്‍ അറിയിച്ചു.