സൂര്യനില്‍ പ്ലാസ്മാ പ്രവാഹം ഉണ്ടായതായി ശാസ്ത്രജ്ഞര്‍. ഭൂമിയുടെ നേര്‍ക്കാണ് ഇത് വരുന്നതെന്നും ഭൂമിയില്‍ പതിക്കുമെന്നാണ് ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍. സൂര്യന്റെ പ്രോട്ടോസ്ഫിയറിലുള്ള AR2987 എന്ന സണ്‍ സ്‌പോട്ടാണ് നിലവില്‍ പൊട്ടിത്തെറിച്ച് പ്ലാസ്മകളെ പുറംതള്ളുന്നത്. സൂര്യന്റെ കറുത്ത ഭാഗങ്ങളാണ് സണ്‍സ്‌പോട്ടുകള്‍.
ഏപ്രില്‍ 11 ന് പൊട്ടിത്തെറിച്ച് വലിയ അളവിലുള്ള റേഡിയഷനായ സി-ക്ലാസ് സോളാര്‍ ഫ്‌ളെയര്‍ പുറത്തുവിട്ട് തുടങ്ങിയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ പ്രതിഭാസം കൊറോണല്‍ മാസ് ഇജക്ഷന്(സിഎംഇ) വഴിവെച്ചിട്ടുണ്ട്.
അത്ര തീവ്രമല്ലാത്ത പ്രവാഹമാണിതെന്നും ഭൂമിയിലെ ഉപഗ്രഹ, ആശയവിനിമയ സംവിധാനങ്ങളെ ഇത് ബാധിക്കാനിടയില്ലെന്നുമാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. എന്നാല്‍ യുഎസ് സ്‌പേസ് വെതര്‍ പ്രെഡിക്ഷന്‍ സെന്ററിന്റെ നിര്‍ദേശങ്ങള്‍ പ്രകാരം പ്ലാസ്മാ പ്രവാഹം മൂലം യുഎസില്‍ വൈദ്യുത സംവിധാനങ്ങളില്‍ ചില തടസ്സങ്ങള്‍ നേരിട്ടേക്കാമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.