സാങ്കേതിക, ഇന്നൊവേഷന്‍ മേഖലകളോടുള്ള പ്രതിബദ്ധത ഊട്ടിഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് ആല്‍ബെര്‍ട്ട സര്‍ക്കാര്‍. സാമ്പത്തികമായി പ്രവിശ്യയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഈ മേഖല മികച്ച തൊഴില്‍ സൃഷ്ടാവ് കൂടിയാണ്.
ടെക്‌നോളജി, ഇന്നൊവേഷന്‍ മേഖലയുടെ വികസനത്തിനായി ആല്‍ബെര്‍ട്ട ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജി എന്ന പദ്ധതിയാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ ജോബ്‌സ്, ഇക്കണോമി, ഇന്നൊവേഷന്‍ മിനിസ്റ്റര്‍ ഡഗ് ഷ്വിറ്റ്‌സര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. പ്രവിശ്യയില്‍ 20,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും 2030 ഓടെ ആല്‍ബെര്‍ട്ടയിലെ ടെക്‌നോളജി കമ്പനികള്‍ക്ക് 5 ബില്യണ്‍ ഡോളര്‍ വരുമാനം നേടാന്‍ സഹായിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
ഈ സ്ട്രാറ്റജി സാങ്കേതിക മേഖലയെ ശക്തിപ്പെടുത്തുമെന്നും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ സ്വാധീനിക്കുമെന്നും മന്ത്രി പറഞ്ഞു.
ആല്‍ബര്‍ട്ട ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക്കായി 2022-ലെ ബജറ്റില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 73 മില്യണ്‍ ഡോളര്‍ പുതിയ ഫണ്ടിംഗിലേക്കായി വകയിരുത്തിയിട്ടുണ്ട്.
ആല്‍ബര്‍ട്ട ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ക്കായി https://www.alberta.ca/alberta-technology-and-innovation-strategy.aspx വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.