ന്യൂയോര്‍ക്ക് ബ്രൂക്ക്‌ലിന്‍ സബ് വേയില്‍ ആക്രമണം: 17 പേര്‍ക്ക് പരുക്ക്; അക്രമിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി 

By: 600002 On: Apr 13, 2022, 10:55 AM

 

ന്യൂയോര്‍ക്ക്:  ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിന്‍ സബ് വേ സ്‌റ്റേഷനില്‍ അഞ്ജാതന്റെ ആക്രമണത്തില്‍ 17 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 

സബ് വേയിലെ 36 സ്ട്രീറ്റ് സ്‌റ്റേഷനിലാണ് ആക്രമണം നടന്നത്. ആക്രമി ഗ്യാസ് മാസ്‌ക് വെച്ചാണ് എത്തിയത്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. ന്യൂയോര്‍ക്ക് പോലീസിനൊപ്പം എഫ്ബിഐ അടക്കമുള്ള ഏജന്‍സികളും അന്വേഷണത്തിനുണ്ട്. സ്റ്റേഷന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

സ്‌ഫോടനം നടത്തിയതിനു ശേഷമാണ് അക്രമി വെടിവെപ്പ് നടത്തിയത്. സ്‌മോക് ഡിവൈസ് ഉപയോഗിച്ച് പുകയും പരത്തി. അക്രമിയെക്കുറിച്ച് ഇതുവരെ സ്ഥിരീകരിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.