ക്ലാസ് 4, 5, 6 ലൈസൻസുകൾക്കായുള്ള റോഡ് ടെസ്റ്റുകൾ ആൽബർട്ട വീണ്ടും സ്വകാര്യവൽക്കരിക്കുന്നു. ആൽബെർട്ടയിലെ ക്ലാസ് 4, 5, 6 ലൈസൻസുകളുടെ റോഡ് ടെസ്റ്റുകൾ റെജിസ്ട്രി വഴിയുള്ള സ്വകാര്യ സംവിധാനത്തിലേക്ക് മാറുന്നു. 2021 ജനുവരി മുതൽ ഇത് പ്രാബല്യത്തിൽ വരും. ക്ലാസ് 4, 5, 6 ലൈസൻസുകൾക്കായി സ്വകാര്യവൽക്കരിച്ച റോഡ് ടെസ്റ്റ് സംവിധാനത്തിലേക്ക് മടങ്ങുകയാണെന്ന് ആൽബർട്ടയുടെ ഗതാഗത മന്ത്രി വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഈ മാറ്റം 2021 ജനുവരി മുതൽ പ്രാബല്യത്തിൽ വരും. പാസഞ്ചർ വാഹനങ്ങൾ (ഗ്രാഡുവേറ്റഡ്, അഡ്വാൻസ്ഡ്), ടാക്സികൾ, ആംബുലൻസുകൾ എന്നിവയ്ക്കുള്ള റോഡ് ടെസ്റ്റുകളും ഇതിൽ പെടും.എന്നാൽ ക്ളാസ് 1 വാണിജ്യ ലൈസൻസുകൾക്കുള്ള റോഡ് ടെസ്റ്റുകൾ സർക്കാറിന്റെ പരീക്ഷകർ വഴി തന്നെ തുടരും. ഡിസംബർ 1 മുതൽ രജിസ്ട്രി വഴിയോ പുതിയ ഓൺലൈൻ സംവിധാനത്തിലൂടെയോ പാസഞ്ചർ വെഹിക്കിൾ റോഡ് ടെസ്റ്റുകൾ നേരിട്ട് ബുക്ക് ചെയ്യാൻ കഴിയും. റോപുതിയ സംവിധാനത്തിലുള്ള റോഡ് ടെസ്റ്റുകൾ 2021 ജനുവരി 5 മുതൽ ആരംഭിക്കും. കോവിഡ് മൂലം മാർച്ച് 19 മുതൽ നിർത്തിവച്ചിരുന്ന റോഡ് ടെസ്റ്റുകൾ ജൂൺ 30ന് ആണ് പുനരാരംഭിച്ചത്.