സാമൂഹ്യക്ഷേമ പെന്‍ഷന്‍ : ഫെബ്രുവരി ഒന്നുമുതല്‍ മസ്റ്ററിങ്ങിന് അവസരം

By: 600003 On: Jan 15, 2022, 1:18 AM

സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ അര്‍ഹര്‍ക്ക് മസ്റ്ററിങ്ങിന് അവസരം.  ഫെബ്രുവരി ഒന്നുമുതല്‍ ഇരുപതുവരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ് നടത്താം. 2019 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ടവരില്‍ മസ്റ്ററിങ് നടത്താത്തവര്‍ക്കാണ് അവസരം. 

കിടപ്പുരോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് വീട്ടില്‍ച്ചെന്ന് മസ്റ്ററിങ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കിടപ്പുരോഗികളുമായി ബന്ധപ്പെട്ടവര്‍ അറിയിക്കുന്ന മുറയ്ക്കായിരിക്കും നടപടി. ബയോമെട്രിക് മസ്റ്ററിങ്ങില്‍ പരാജയപ്പെടുന്നവര്‍ക്ക്  തദ്ദേശഭരണ സ്ഥാപനം അല്ലെങ്കില്‍ ഗുണഭോക്താക്കള്‍ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേന ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കാം.  മസ്റ്ററിങ് ചെലവ് സര്‍ക്കാര്‍ വഹിക്കും.

Content Highlights: pension-mustering