ഇന്ത്യയില്‍ ഡെല്‍റ്റ മരണം 2.4 ലക്ഷം; മുന്നറിയിപ്പുമായി യുഎന്‍

By: 600021 On: Jan 15, 2022, 12:52 AM

കോവിഡ് വകഭേദമായ ഡെല്‍റ്റ ഇന്ത്യയില്‍ 2.4 ലക്ഷം പേരുടെ ജീവന്‍ കവര്‍ന്നെന്ന് യുന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് ഇത്രയും മരണം. ഇന്ത്യയില്‍ വീണ്ടും സമാന സാഹചര്യമാണെന്നും ലോക സാമ്പത്തിക സാഹചര്യം സംബന്ധിച്ച യുഎന്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ മരണസംഖ്യ കുത്തനെ ഉയര്‍ന്നു. ആരോഗ്യസംവിധാനം താറുമാറായി.  രാജ്യത്തിന്റെ സാമ്പത്തികമേഖലയുടെ വീണ്ടെടുപ്പിനെയും സാരമായി ബാധിച്ചു. ഡെല്‍റ്റയേക്കാള്‍ വേഗത്തില്‍ പടരുന്ന ഒമിക്രോണ്‍ ഇന്ത്യയില്‍ വര്‍ധിക്കുകയാണ്. ഇത്  ജീവനും സാമ്പത്തികമേഖലയ്ക്കും കൂടുതല്‍ ഭീഷണിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദക്ഷിണേന്ത്യന്‍ രാജ്യങ്ങളില്‍ വാക്‌സിനേഷന്‍ മന്ദഗതിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇത് പുതിയ വകഭേദങ്ങള്‍ക്കും ആവര്‍ത്തിച്ചുള്ള വ്യാപനത്തിനും ഇടയാക്കുന്നു. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നതുള്‍പ്പെടെ രാജ്യങ്ങളുടെ ഒറ്റക്കെട്ടായ നീക്കമില്ലെങ്കില്‍ മഹാമാരി തുടരുമെന്നും യുഎന്‍ സാമ്പത്തിക സാമൂഹ്യ വിഭാഗം അണ്ടര്‍ ജനറല്‍ സെക്രട്ടറി ലിയു സെന്‍മിന്‍ മുന്നറിയിപ്പ് നല്‍കി.

Content highlight: UN report delta variant