കോവിഡ് നിയന്ത്രണം; കേരളത്തില്‍ 12 ട്രെയിനുകള്‍ റദ്ദാക്കി

By: 600007 On: Jan 15, 2022, 12:34 AM

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിനുകള്‍ റദ്ദാക്കി. ഇന്നും നാളെയും സര്‍വീസ് നടത്തേണ്ട 12 ട്രെയിനുകളാണ് റദ്ദാക്കിയത്. 

തിരുവനന്തപുരം ഡിവിഷനില്‍ റദ്ദാക്കിയ ട്രെയിനുകള്‍
നാഗര്‍കോവില്‍-കോട്ടയം എക്‌സ്‌പ്രെസ്സ്(നമ്പര്‍: 16366), കോട്ടയം-കൊല്ലം അണ്‍റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(ന: 06431), കൊല്ലം-തിരുവനന്തപുരം അണ്‍റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(ന: 06425), തിരുവനന്തപുരം-നാഗര്‍കോവില്‍ അണ്‍റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(ന: 06435) എന്നിവയാണ് റദ്ദാക്കിയിരിക്കുന്നത്. 

പാലക്കാട് ഡിവിഷനില്‍ റദ്ദാക്കിയ ട്രെയിനുകള്‍
ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(ന: 06023), കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(ന: 06024), കണ്ണൂര്‍-മംഗളൂരു അണ്‍റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(ന: 06477), മംഗളൂരു-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(ന: 06478), കോഴിക്കോട്-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(ന: 06481), കണ്ണൂര്‍-ചര്‍വത്തൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(ന: 06469), ചര്‍വത്തൂര്‍-മംഗളൂരു അണ്‍റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(ന: 06491), മംഗളൂരു-കോഴിക്കോട് എക്‌സ്‌പ്രെസ്(ന: 16610)

Content highlight: 12 trains cancelled in the state as part of covid restrictions