കാനഡയിലെ പുതിയ ലോ കോസ്റ്റ് എയർലൈൻ ലിങ്ക്സ് എയറിന്റെ ടിക്കറ്റ് ബുക്കിങ് അടുത്തയാഴ്ച് മുതൽ

By: 600007 On: Jan 14, 2022, 10:42 PM

 

കുറഞ്ഞ നിരക്കും പുതിയ ബോയിംഗ് 737 വിമാനങ്ങളും മികച്ച ഉപഭോക്തൃ സേവനവും വാഗ്ദാനം ചെയ്യുന്ന കാൽഗറി ആസ്ഥാനമായുള്ള ലിങ്ക്സ് എയറിന്റെ (LYNX AIR)  ടിക്കറ്റ് ബുക്കിങ് ജനുവരി 19 മുതൽ ആരംഭിക്കുന്നു. 2021 നവംബറിലാണ് അൾട്രാ അഫൊഡബിൾ എയർ ലൈൻ ആയ ലിങ്ക്സ് എയർ ലോഞ്ച് ചെയ്തത്. ടിക്കറ്റ് സെയില്സിന്റെ ലോഞ്ചിന്റെ ഭാഗമായി, ഒരു വർഷത്തേക്ക് രണ്ട് പേർക്ക് സൗജന്യ ഫ്ലൈറ്റ് ടിക്കെറ്റുകളും ലിങ്ക്സ് എയർ നൽകുന്നുണ്ട്.  മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://www.flylynx.com/ എന്ന ലിങ്കിൽ ലഭ്യമാണ്.