ഒമിക്രോൺ മൂലമുള്ള വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്തു വെള്ളിയാഴ്ച മുതൽ, അക്യൂട്ട് ആൻഡ് കണ്ടിന്യൂയിങ് കെയർ ഫെസിലിറ്റികളിലെ കോവിഡ് ഔട്ട് ബ്രേക്കുകൾ മാത്രമേ ആൽബെർട്ടയിൽ റിപ്പോർട്ട് ചെയ്യുകയുള്ളുവെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. ഡീന ഹിൻഷോ വ്യാഴാഴ്ച അറിയിച്ചു. കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ മറ്റുള്ള പ്രവിശ്യകൾ ചെയ്യുന്ന രീതികൾക്ക് അനുസരിച്ചാണ് പുതിയ സമീപനം എന്ന് ഡോ. ഡീന ഹിൻഷോ പറഞ്ഞു. സ്‌കൂളുകളിലും ജോലിസ്ഥലങ്ങളിലുംഉള്ള കോവിഡ് ഔട്ട് ബ്രേക്കുകൾ പ്രവിശ്യയുടെ വെബ്സൈറ്റിൽ ഇനി മുതൽ അപ്‌ഡേറ്റ് ചെയ്യില്ല. നിലവിൽ ആൽബെർട്ടയിൽ 62,000-ത്തിലധികം ആക്റ്റീവ് കോവിഡ് കേസുകളാണുള്ളത്.