ക്യൂബെക്കിലെ മിനിമം വേതനം വർദ്ധിപ്പിക്കുന്നു 

By: 600007 On: Jan 14, 2022, 9:50 PM

ക്യൂബെക്കിലെ മിനിമം വേതനം 2022 മെയ് 1 മുതൽ മണിക്കൂറിന് $13.50 ൽ നിന്ന് $14.25 ആയി വർദ്ധിപ്പിക്കുന്നുവെന്ന് ക്യുബെക് ലേബർ മിനിസ്റ്റർ  ജീൻ ബൗലറ്റ് വെള്ളിയാഴ്ചയാണ് അറിയിച്ചു. ടിപ്പ് ലഭിക്കുന്ന ജോലികൾക്കുള്ള മിനിമം വേതനം 10.80 ഡോളറിൽ നിന്ന് 11.40 ഡോളറായി ഉയരും.റീട്ടെയിൽ, ഭക്ഷണ സേവനങ്ങൾ തുടങ്ങിയ മേഖലകളിലെ ഏകദേശം 301,000 ജീവനക്കാർക്ക് വേതന വർദ്ധനവ് വഴി ഗുണം ചെയ്യുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.