ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ടുകളുടെ കണക്കെടുപ്പായ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ ജപ്പാനും സിംഗപ്പൂരിനും ഒന്നാം സ്ഥാനം. കൂടുതല്‍ രാജ്യങ്ങളിലേക്കു വിസ കൂടാതെ യാത്ര ചെയ്യാന്‍ കഴിയുന്നത് അടിസ്ഥാനമാക്കിയാണ് 199 രാജ്യങ്ങളുടെ സൂചിക തയാറാക്കിയത്. ജപ്പാന്റെയും സിംഗപ്പൂരിന്റെയും പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 192 രാജ്യങ്ങളിലേക്കു മുന്‍കൂര്‍ വിസയില്ലാതെ യാത്ര ചെയ്യാം.
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 83-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം തൊണ്ണൂറാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. വിസയില്ലാതെ 60 രാജ്യങ്ങളിലേക്കാണ് ഇന്ത്യക്കാര്‍ക്കു സഞ്ചരിക്കാനാവുന്നത്. കാനഡ ഏഴാം സ്ഥാനത്താണ്. കനേഡിയന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 185 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസയില്ലാതെ യാത്ര ചെയ്യാം. അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിന്നില്‍.
Content highlight: World's most powerful passports in 2022