ലോക ബാഡ്മിന്റണില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരം

By: 600021 On: Jan 14, 2022, 12:36 AM

ലോക ബാഡ്മിന്റണില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരം തസ്‌നിം മിര്‍. ചരിത്രത്തിലാദ്യമായി അണ്ടര്‍ 19 വിഭാഗത്തില്‍ ലോക ഒന്നാം നമ്പറാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡാണ് തസ്‌നിം സ്വന്തമാക്കിയത്. 16 കാരിയായ തസ്‌നിം മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 10,810 പോയിന്റുമായാണ് ജൂനിയര്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. 

റഷ്യയുടെ മരിയ ഗോലുബിവ, സ്‌പെയിന്റെ ലൂസിയ റോഡ്രിഗസ്, യുെ്രെകയിന്റെ പോളിന ബുഹ്‌റോവ എന്നിവരെ പിന്നാലാക്കിയാണ് ഇന്ത്യന്‍ താരത്തിന്റെ നേട്ടം. തസ്‌നിം ഗുജറാത്ത് സ്വദേശിനിയാണ്. കഴിഞ്ഞ വര്‍ഷം മൂന്ന് ലോക ടൂര്‍ണമെന്റുകളില്‍ ജേതാവാകാന്‍ തസ്‌നിമിന് സാധിച്ചിരുന്നു. ഈ കിരീടങ്ങളുടെ ബലത്തിലാണ് തസ്‌നിം ലോക ഒന്നാം നമ്പറായി മാറിയത്. ബള്‍ഗേറിയ, ഫ്രാന്‍സ്, ബെല്‍ജിയം എന്നിവിടങ്ങളില്‍ നടന്ന ടൂര്‍ണമെന്റുകളിലാണ് തസ്‌നിം കിരീടം നേടിയത്. 

Content highlight: Tasnim Mir becomse first Indian to claim world no 1 statsu in u 19 girsl singles