ഇമെയിലില്‍ വരുന്ന ഒമിക്രോണ്‍ വാര്‍ത്തകള്‍ സൂക്ഷിക്കുക; സ്വകാര്യവിവരങ്ങള്‍ നഷ്ടപ്പെട്ടേക്കാം

By: 600002 On: Jan 14, 2022, 12:26 AM

ഒമിക്രോണ്‍ വാര്‍ത്തകളിലൂടെ മാല്‍വെയര്‍ കടത്തിവിട്ട് ഹാക്കര്‍മാര്‍ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതായി റിപ്പോര്‍ട്ട്. വിന്‍ഡോസ് ഉപയോഗിക്കുന്ന കുറഞ്ഞത് 12 രാജ്യങ്ങളിലാണ് സുരക്ഷാഭീഷണി നിലനില്‍ക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് തട്ടിപ്പ് നടത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ഫോര്‍ട്ടിഗാര്‍ഡ് മുന്നറിയിപ്പ് നല്‍കുന്നു.

ഒമിക്രോണ്‍ വാര്‍ത്തകള്‍ പങ്കുവെയ്ക്കുന്നു എന്ന വ്യാജേന എത്തുന്ന ഇമെയില്‍ സന്ദേശങ്ങളിലൂടെയാണ് മാല്‍വെയര്‍ കടത്തിവിടുന്നത്. ഈ സന്ദേശങ്ങള്‍ തുറന്നുനോക്കുന്നവരുടെ സിസ്റ്റത്തെയാണ് മാല്‍വെയര്‍ ആക്രമിക്കുന്നത്. റെഡ്‌ലൈന്‍ എന്ന പേരിലുള്ള മാല്‍വെയറാണ് കമ്പ്യൂട്ടറുകളെ ബാധിക്കുന്നത്. omicron stats.exe എന്ന ഫയല്‍ നെയിമിലാണ് മാല്‍വെയറിനെ കടത്തിവിടുന്നത്. സിസ്റ്റത്തില്‍ കയറുന്ന മാല്‍വെയര്‍ വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതായാണ് മുന്നറിയിപ്പില്‍ പറയുന്നത്. 

Content highlight: Hackers spreading powerful malware via omicron news emails