ഭൂമിയെ ലക്ഷ്യമിട്ട് ഭീമാകാരമായ ഉല്‍ക്ക; ലോകം ആശങ്കയില്‍

By: 600002 On: Jan 14, 2022, 12:17 AM

ലോകത്തെ ആശങ്കയിലാക്കി വീണ്ടും ഭൂമിയെ ലക്ഷ്യമാക്കി മറ്റൊരു ഉല്‍ക്ക. ജനുവരി 18ന് ഭൂമിക്ക് അരികിലൂടെ ഉല്‍ക്ക കടന്നുപോകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വലിപ്പം കൂടിയ ഉല്‍ക്കയായത് കൊണ്ട് ഭൂമിക്ക് ഇത് ഭീഷണിയാകാമെന്ന് പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപമായ നാസ പ്രവചിക്കുന്നു. സൗരയൂഥത്തിലൂടെയാണ് ഇത് സഞ്ചരിക്കുന്നത്. ചൊവ്വാഴ്ച ഭൂമിക്ക് അരികിലൂടെ കടന്നുപോകുമെന്നാണ് പ്രവചനം. ഭൂമിയില്‍ നിന്ന് 19 ലക്ഷം കിലോമീറ്റര്‍ അകലെകൂടിയാണ് ഇത് കടന്നുപോകുക. ഇത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ അഞ്ചുമടങ്ങിന് മുകളില്‍ വരും. 

1994 പിസി വണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഉല്‍ക്കയ്ക്ക് കഴിഞ്ഞദിവസങ്ങളില്‍ ഭൂമിക്ക് അരികിലൂടെ കടന്നുപോയ ഉല്‍ക്കകളെക്കാള്‍ വലിപ്പം കൂടുതലാണ് എന്നതാണ് ശാസ്ത്രലോകത്തെ ആശങ്കപ്പെടുത്തുന്നത്. ആറുലക്ഷം വര്‍ഷം കൂടുമ്പോള്‍ വരുന്ന ഇത്തരത്തിലുള്ള ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണി സൃഷ്ടിച്ചേക്കാമെന്നണാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മണിക്കൂറില്‍ 70000 കിലോമീറ്റര്‍ വേഗതയിലാണ് ഇത് സഞ്ചരിക്കുന്നത്. ഒരു കിലോമീറ്റാണ് ഇതിന്റെ വ്യാസം. ഇതിന്റെ സഞ്ചാരപഥം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. 


Content highlight: Asteroid to come close to earth nasa dubs it potentially hazardous