ബീസി.യിലെ നാല് ആശുപത്രികളിൽ കൂടെ കോവിഡ് ഔട്ട്ബ്രേക്ക് 

By: 600007 On: Jan 13, 2022, 11:36 PM

ബീസി.യിലെ നാല് ആശുപത്രികളിൽ കൂടെ കോവിഡ് ഔട്ട്ബ്രേക്ക്. കോവിഡ് സംബന്ധമായ ചികത്സകൾക്കല്ലാതെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന നിരവധി രോഗികൾ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചത്.  കെലോണ ജനറൽ ഹോസ്പിറ്റൽ, ഫ്രേസർ ഹെൽത്തിലെ ബർനബി ഹോസ്പിറ്റൽ,ലാംഗ്ലി മെമ്മോറിയൽ ഹോസ്പിറ്റലിൽ,പീസ് ആർച്ച് ഹോസ്പിറ്റൽ എന്നീ ഹോസ്പിറ്റലുകളിൽ കോവിഡ് ഔട്ട്ബ്രേക്ക് ഉള്ളതായി ആരോഗ്യ അതോറിറ്റി അറിയിച്ചു.
 
ബുധനാഴ്ച വരെ, മുപ്പത്തിഒൻപത് ദീർഘകാല കെയർ ഹോമുകൾ, ഒൻപത് ആശുപത്രികൾ പോലെയുള്ള അക്യൂട്ട് കെയർ സൗകര്യങ്ങൾ ഉൾപ്പെടെ ബിസിയിലെ 49 ആരോഗ്യ പരിപാലന സൗകര്യങ്ങളിൽ  കോവിഡ് ഔട്ട്ബ്രേക്ക് ഉള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ഔട്ട്ബ്രേക്ക് ഉള്ള ഹോസ്പിറ്റലുകളിൽ  സറേ മെമ്മോറിയൽ, ഈഗിൾ റിഡ്ജ്, റോയൽ കൊളംബിയൻ, അബോട്ട്‌സ്‌ഫോർഡ് റീജിയണൽ തുടങ്ങിയ ആശുപത്രികളും ഉൾപ്പെടുന്നു.