ക്യൂബെക്കിൽ നിലവിലുള്ള രാത്രി 10 മണി മുതൽ 5 മണി വരെയുള്ള കർഫ്യൂ ജനുവരി 17 തിങ്കളാഴ്ച മുതൽ പിൻവലിക്കുമെന്ന് ക്യൂബെക്ക് പ്രീമിയർ ഫ്രാങ്കോയിസ് ലെഗോൾട്ട് അറിയിച്ചു. അതോടൊപ്പം തന്നെ നോൺ-എസ്സെൻഷ്യൽ സ്റ്റോറുകൾ ഞായറാഴ്ചകളിൽ അടച്ചിടുന്നത് പോലെയുള്ള നടപടികൾ ജനുവരി 23-ന് അവസാനിക്കുമെന്നും പ്രീമിയർ പ്രഖ്യാപിച്ചു. പ്രവിശ്യയിൽ നിലവിലുള്ള കടുത്ത നിയന്ത്രണങ്ങൾ മൂലം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകൾ ഗണ്യമായി കുറയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ക്യുബെക്കിൽ ഒമിക്രൊൺ വ്യാപനം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഇപ്പോഴും വളരെ കൂടുതലാണെന്നും ഈ വാരാന്ത്യത്തിൽ ഇത് കൂടാൻ സാധ്യതയുള്ളതായും പ്രീമിയർ പറഞ്ഞു. അതോടൊപ്പം തന്നെ ക്യൂബെക്കിൽ ജനുവരി 17 തന്നെ സ്‌കൂളുകൾ തുറക്കുമെന്നാണ് റിപ്പോർട്ടുകൾ.