ബീ.സിയിലെ പുതുക്കിയകോവിഡ് നിയന്ത്രണങ്ങൾ കാരണം താൽക്കാലികമായി അടയ്ക്കാൻ നിർബന്ധിതരായ ബിസിനെസ്സുകളെ സഹായിക്കാൻ പ്രഖ്യാപിച്ച കോവിഡ് ക്ലോഷർ റിലീഫ് ഗ്രാന്റിനായി ബിസിനസുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. 2021 ഡിസംബർ 22 മുതൽ താൽക്കാലികമായി അടച്ചുപൂട്ടാൻ നിർബന്ധിതരായ ജിമ്മുകൾ, ഫിറ്റ്‌നസ് സെന്ററുകൾ, ബാറുകൾ, ലോഞ്ചുകൾ, നിശാക്ലബ്ബുകൾ, ഇവന്റുകൾ നടത്താൻ കഴിയാത്ത വേദികൾ എന്നിവർക്കെല്ലാം ഗ്രാന്റിനായി അപേക്ഷിക്കാവുന്നതാണ്.അർഹരായ ബിസിനെസ്സുകൾക്ക് 1,000 ഡോളർ മുതൽ 10,000 ഡോളർ വരെയാണ് ഗ്രാന്റായി ലഭിക്കുക. ഗ്രാന്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://www2.gov.bc.ca/gov/content/covid-19/economic-recovery/closure-relief-grant എന്ന ലിങ്കിൽ ലഭ്യമാണ്.