കോവിഡ് മൂലം പ്രതിസന്ധിയിലായ ചെറുകിട ബിസിനസുകാർക്ക് ആശ്വാസമായി നൽകിയ കാനഡ എമർജൻസി ബിസിനസ് അക്കൗണ്ട് (CEBA) ലോൺ തിരിച്ചടയ്ക്കാനുള്ള സമയപരിധി 2023 അവസാനം വരെ നീട്ടുന്നു. നിലവിലെ ഒമിക്രോൺ വ്യാപനം മൂലമുള്ള നിയന്ത്രണങ്ങൾ കണക്കിലെടുത്താണ് വായ്പകൾ തിരിച്ചടയ്ക്കാൻ കൂടുതൽ സമയം നൽകുന്നതെന്ന് സർക്കാർ അറിയിച്ചു.
2020 ഏപ്രിലിലാണ് കോവിഡ് മൂലം പ്രതിസന്ധിയിലായ ചെറുകിട ബിസിനസുകാർക്ക് സർക്കാർ CEBA എന്ന പേരിൽ പലിശ രഹിത ലോൺ അവതരിപ്പിച്ചത്. ഈ പ്രോഗ്രാമിന്റെ കീഴിൽ 60,000 ഡോളർ വരെ ബിസിനെസ്സുകൾക്ക് വാഗ്ദാനം ചെയ്തിരുന്നു. പുതുക്കിയ അറിയിപ്പ് പ്രകാരം വായ്പ തിരിച്ചടയ്ക്കാൻ 2023 ഡിസംബർ 31 വരെ സമയം നൽകിയിട്ടുണ്ട്.